വര്‍ക്കലയില്‍ പോസ്റ്റല്‍ ജീവനക്കാരിക്ക് കൊറിയറായി ലഭിച്ചത് ജീവനുള്ള പാമ്പിനെ

വര്‍ക്കല: വര്‍ക്കലയില്‍ പോസ്റ്റല്‍ ജീവനക്കാരിക്ക് കൊറിയറായി ലഭിച്ചത് പാമ്പിനെ. വര്‍ക്കല പോസ്റ്റ് ഓഫിസിലെ പോസ്റ്റ് വുമണായ കിളിത്തട്ടുമുക്ക് പാര്‍വതി മന്ദിരത്തില്‍ അനില ലാലിനാണ് പാഴ്‌സലായി ജീവനുള്ള പാമ്പിനെ ലഭിച്ചത്. പാര്‍സല്‍ വര്‍ക്കല പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസം രാവിലെ പോസ്റ്റ് ഓഫീസ് പരിസരത്തു നിന്നാണ് ഇവരുടെ പേരിലുള്ള കോംപ്ലിമെന്‍ററി പാര്‍സല്‍ ലഭിച്ചത്. ഇവര്‍ പൊതി അഴിച്ചു നോക്കിയെങ്കിലും തിരക്കായതിനാല്‍ അകത്തെ പ്ലാസ്റ്റിക് പെട്ടി ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചതിനാല്‍ തുറക്കാന്‍ ശ്രമിക്കാതെ മാറ്റിവച്ചു. ഇതിനിടെ, ഓഫീസിലെത്തിയ മറ്റു ജീവനക്കാര്‍ […]