സംസ്ഥാനത്ത് 7 ജില്ലകളില്‍ സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കാന്‍ ലൈസന്‍സായി

കൊച്ചി: അടുക്കളയിലേക്ക് നേരിട്ട് ഗ്യാസ് എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്ക് ഏഴ് ജില്ലകള്‍ക്ക് കൂടി ലൈസന്‍സ് അനുവദിച്ചു. ഇന്ത്യന്‍ ഓയില്‍- അദാനി ഗ്യാസ് ലിമിറ്റഡിനാണ് ലൈസന്‍സ് നല്‍കിയത്. പാലക്കാട്, തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന് പുറമേ കേന്ദ്ര ഭരണ പ്രദേശമായ മാഹിയിലും പദ്ധതി കൊണ്ടുവരുന്നുണ്ട്. ഇതോടെ 17 ലക്ഷം അടുക്കളയിലേക്കാണ് നേരിട്ട് ഗ്യാസം എത്തുക. വാഹന ഇന്ധനമായ സിഎന്‍ജി ലഭ്യമാക്കുന്നതിനായി ഈ ജില്ലകളില്‍ 597 ഗ്യാസ് സ്‌റ്റേഷനുകളും സ്ഥാപിക്കും. […]