സിമന്‍റ് വില ഇന്ന്‍ മുതല്‍ മുതല്‍ 20 രൂപ കൂടും; സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാളുന്നു

തിരുവനന്തപുരം: സിമന്‍റ് വില ഇന്ന്‍ മുതല്‍ 20 രൂപ കൂടും. രാജ്യത്തെ സിമന്‍റ് നിര്‍മാണ കമ്പനി പ്രതിനിധികളുടെ യോഗത്തിലാണ് സിമന്‍റ് വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതോടെ കഴിഞ്ഞ രണ്ട് മാസത്തിനിടെ സിമന്‍റിന്‍റെ വിലക്കയറ്റം ചാക്കൊന്നിന് 70 രൂപയായി. ബുധനാഴ്ച മുതല്‍ എല്ലാ കമ്പനികളുടെയും എ ഗ്രേഡ് സിമന്‍റിന് ചാക്കൊന്നിന് വില 403 രൂപയായി ഉയരും. 400 രൂപ സിമന്‍റിനും മൂന്ന് രൂപ ലാമിനേഷന്‍ ചാര്‍ജും ചേര്‍ത്താണ് 403 രൂപ. വില ഉയര്‍ത്താനുളള തീരുമാനം കഴിഞ്ഞ ദിവസം തന്നെ […]

സിമന്‍റിന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്; വില വര്‍ദ്ധനവിനെതിരെ നടപടി ആവശ്യപ്പെട്ട് വ്യാപാര സംഘടനകള്‍

തിരുവനന്തപുരം: സിമന്‍റിന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് സംസ്ഥാനത്ത്. വില വര്‍ദ്ധനവിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യുമായി വ്യാപാരിസംഘടനകള്‍ രംഗത്ത്. വില വര്‍ദ്ധനവിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും വ്യാപാര സംഘടനകള്‍ വ്യക്തമാക്കി. 380 മുതല്‍ 430 രൂപവരെയാണ് സംസ്ഥാനത്തിപ്പോള്‍ ഒരുബാഗ് സിമന്‍റിന്‍റെ വില. 40 മുതല്‍ 50 രൂപ വരെയാണ് ഒറ്റ ദിവസം കൊണ്ട് വര്‍ദ്ധിപ്പിച്ചത്. പെട്ടന്നുണ്ടാക്കിയ വിലവര്‍ദ്ധനവിലൂടെ മാത്രം കമ്പനികള്‍ക്ക് 100 കോടിയോളം രൂപ അധികമായി ലഭിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. പൊതുമേഖലാ സ്ഥാപനമായ മലബാര്‍ […]

സംസ്ഥാനത്ത് സിമന്‍റ് വില കുത്തനെ ഉയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സിമന്‍റ് വില കുത്തനെ ഉയരുന്നു. നിലവില്‍ 350- 370 രൂപ വരെയാണ് സംസ്ഥാനത്ത് സിമന്‍റിന്‍റെ വില. ഇതു നാനൂറ് മുതല്‍ നാനൂറ്റി ഇരുപത് വരെ വര്‍ധിപ്പിക്കാനാണ് കമ്പനികള്‍ കൂട്ടായ നീക്കം തുടങ്ങിയത്. അടുത്ത തിങ്കളാഴ്ച മുതല്‍ വിലവര്‍ധനവ് വിപണയില്‍ പ്രതിഫലിക്കും. വെള്ളിയാഴ്ച മുതല്‍ ബാഗൊന്നിന് അന്‍പത് രൂപ വീതം വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കി കമ്പനികള്‍ വിതരണക്കാര്‍ക്ക് സന്ദേശങ്ങള്‍ അയച്ചുതുടങ്ങി.  വിതരണക്കാര്‍ക്കുള്ള വില മൂന്ന് മാസം അന്‍പത് രൂപ വീതം വര്‍ധിപ്പിച്ചിരുന്നു. ഈ തുക സബ്‌സിഡിയായി നല്‍കുകയായിരുന്നു […]