ചൊവ്വയുടെ രഹസ്യങ്ങള്‍ തേടി ഇന്‍സൈറ്റ് പറന്നിറങ്ങി

ന്യൂയോര്‍ക്ക്: നാസയുടെ ചൊവ്വാ പര്യവേക്ഷണപേടകമായ ഇന്‍സൈറ്റ് വിജയകരമായി ചൊവ്വയില്‍ ഇറങ്ങി. ചൊവ്വയുടെ എലൈസിയം പ്ലാസ എന്ന സമതലത്തിലാണ് ഇന്‍സൈറ്റ് ഇറങ്ങിയത്. ആറ് മാസം മുന്‍പാണ് ഇന്‍സൈറ്റ് ചൊവ്വ ലക്ഷ്യമാക്കി പുറപ്പെട്ടത്. ബഹിരാകാശത്തിലൂടെ 54.8കോടി കിലോമീറ്റര്‍ സഞ്ചരിച്ചതിന് ശേഷമാണ് പേടകം ചൊവ്വയില്‍ വിജയകരമായി ഇറങ്ങിയത്. ഇന്‍റീരിയര്‍ എക്സ്പ്ലൊറേഷന്‍ യൂസിങ് സീസ്മിക് ഇന്‍വെസ്റ്റിഗേഷന്‍സ് എന്നതിന്‍റെ ചുരുക്കമാണ് ഇന്‍സൈറ്റ്. ചൊവ്വയുടെ ഉപരിതലത്തിനടിയിലെ രഹസ്യങ്ങള്‍ കണ്ടെത്തുകയാണ് ഇന്‍സൈറ്റ് ലാന്‍ഡറിന്‍റെ ലക്ഷ്യം. ചൊവ്വയില്‍ കുഴിക്കാനുള്ള ഡ്രില്ലും പേടകത്തില്‍ സജ്ജമാണ്. ഇന്‍സൈറ്റിന് ഏകദേശം  358 കിലോ ഭാരമുണ്ട്. […]