ഫാഷന്‍ മേഖലയുടെ പറുദീസയില്‍ ഒരു ‘ചോക്ലറ്റ് ഫാഷന്‍ ഷോ’

വ്യത്യസ്തമായ ഫാഷന്‍ മാമാങ്കങ്ങള്‍ നാം കണ്ടുകാണും. ആധുനിക രീതിയിലും പരമ്പരാഗത രീതിയിലുമുള്ള വസ്ത്രങ്ങളണിഞ്ഞു മോഡലുകള്‍ നമ്മുടെ മുന്നിലേക്ക് ഒഴുകിയെത്തുകയാണ്. അത്തരത്തില്‍ പുതുമയാര്‍ന്ന ഒരു ചോക്ലേറ്റ്  ഫാഷന്‍ ഷോ ആണ് ലോക ഫാഷന്‍ മേഖലയുടെ പറുദീസയായ പാരിസില്‍ വര്‍ഷംതോറും അരങ്ങേറുന്നത്. ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയത്തിന്‍റെ  സഹകരണത്തോടെയാണ് പരിപാടി  സംഘടിപ്പിക്കുന്നത്. ഭാഗികമായി ചോക്ലേറ്റില്‍ രൂപകല്പന ചെയ്ത വേഷങ്ങളണിഞ്ഞാണ് മോഡലുകള്‍ ഈ ആഘോഷവേദിയിലേക്ക് എത്തുക. വീഡിയോ കാണാം. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ചോക്ലേറ്റ് ആരാധകരാണ് ചോക്ലേറ്റ് ഉത്സവത്തിന്‍റെ  ഭാഗമാകാന്‍ വര്‍ഷംതോറും എത്തിച്ചേരുന്നത്. ഫ്രഞ്ച് സിനിമാതാരങ്ങളും ചോക്ലേറ്റ് വേഷങ്ങളില്‍ റാംപിലെത്താറുണ്ട്. […]