മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു; മണ്‍മറഞ്ഞത് മുസ്ലീംലീഗിന്‍റെ അതികായന്‍

കാസര്‍ഗോഡ്‌: മുന്‍ മന്ത്രിയും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു. 76 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന്‍ കാസര്‍ഗോട്ടെ വസതിയില്‍ വെച്ചാണ് അന്ത്യം. മുസ്ലിം ലീഗിന്‍റെ സംസ്ഥാന ജില്ലാ നേതൃത്വത്തില്‍ വിവിധ പദവികള്‍ വഹിച്ച അദ്ദേഹം ലീഗ് സംസ്ഥാന ട്രഷററും യുഡിഎഫ് ജില്ലാ ചെയര്‍മാനുമാണ്. തുടര്‍ച്ചയായി നാലു തവണ മഞ്ചേശ്വരത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. 2001 ല്‍ എ.കെ. ആന്റണി മന്ത്രിസഭയില്‍ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ചു. മുസ്ലിം ലീഗ് നിയമസഭാ പാര്‍ട്ടി സെക്രട്ടറി, […]