അഭിനയത്തിലേക്ക് മടങ്ങാതെ ജീവിക്കാനാവില്ലെന്ന് ചാര്‍മ്മിള

ചെന്നൈ: തുറന്നു പറച്ചിലുകളിലൂടെ ശ്രദ്ധേയയായ നടിയാണ് ചാര്‍മ്മിള. ഇപ്പോള്‍ അവര്‍ വീണ്ടും ഒരു തുറന്നുപറച്ചില്‍ നടത്തിയിരിക്കുകയാണ്. വിവിധ ഭാഷകളിലായി അറുപത്തഞ്ചിലധികം ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള തനിക്ക് സ്വന്തമായി സമ്പാദ്യമൊന്നുമില്ലെന്നാണ് ചാര്‍മ്മിള പറയുന്നത്. ഒരുപാട് ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചതിനാല്‍ ധാരാളം പണം ലഭിച്ചിരുന്നെന്നും എന്നാല്‍ അന്ന് അതൊന്നു സമ്പാദ്യമാക്കി സൂക്ഷിക്കാതെ അടിച്ച്‌ പൊളിച്ച്‌ തീര്‍ക്കുകയായിരുന്നെന്നും അതുകൊണ്ട് പണത്തിനായി ഇപ്പോള്‍ ഏറെ ബുദ്ധിമുട്ടുകയാണെന്നും കടം നല്‍കിയവര്‍ തേടിയെത്തുന്നതിനാല്‍ വീണ്ടും അഭിനയത്തിലേക്ക് മടങ്ങിയെത്താന്‍ നിര്‍ബന്ധിതയായിരിക്കുകയാണെന്നുമാണ് ചാര്‍മ്മിള ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. വിവാഹമോചനത്തിന് ശേഷമാണ് ജീവിക്കാന്‍ […]