കൊച്ചി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ വിനയനില്‍ നിന്ന് സിബിഐ മൊഴിയെടുത്തു. വിനയന്‍റെ പുതിയ ചിത്രമായ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തില്‍ മണിയുടെ മരണം സംബന്ധിച്ച് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുപ്പ്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റ് ഓഫീസിലെത്തിയാണ് വിനയന്‍ മൊഴി നല്‍കിയത്. ചാലക്കുടിക്കാരന്‍ ചങ്ങാതി സിനിമയുടെ ക്ലൈമാക്‌സിലാണ്, മണിയുടെ മരണവുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുകള്‍ നടത്തുന്നത്. 2016 മാര്‍ച്ചിലാണ് കലാഭവന്‍ മണി മരിക്കുന്നത്. വീടിന് സമീപത്തെ പാടിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിച്ചുകൊണ്ടിരിക്കെയാണ് മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ […]
Tag: chalakkudikkaran changathi
ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി
കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. മണി സ്ഥിരമായി വേദികളില്‍ പാടിയിരുന്ന ‘ഓട്ടോവണ്ടി’ എന്ന ഗാനത്തിന്‍റെ റീമിക്‌സില്‍, നായകനായ രാജാമണിക്കൊപ്പം ചാലക്കുടിയിലെ അഞ്ഞൂറില്‍പരം ഓട്ടോറിക്ഷാ തൊഴിലാളികളാണ് അണിനിരക്കുന്നത്. മണിത്താമര രചനയും സംഗീതവും നിര്‍വ്വഹിച്ച ഗാനം ബിജിബാലാണ് റീമിക്‌സ് ചെയ്തിരിക്കുന്നത്. സിനിമയില്‍ എത്തുന്നതിനു മുമ്പ് ഓട്ടോറിക്ഷ ഡ്രൈവറായാണ് മണി ജീവിതം ആരംഭിക്കുന്നത്. മണിക്ക് ഏറെ പ്രിയപ്പെട്ട ഓട്ടോയുടെ പേരായിരുന്നു ചാലക്കുടിക്കാരന്‍ ചങ്ങാതി. ഇതേ പേര് തന്നെയാണ് സിനിമയ്ക്കും […]
മണിയുടെ ഓര്‍മ്മയില്‍ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
മലയാളികളുടെ പ്രിയ താരം കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മണി ഓര്‍മ്മയായിട്ട് ഇന്ന് രണ്ട് വര്‍ഷം തികയുമ്പോഴാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. വിനയന്‍ തന്‍റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ അവതരിപ്പിച്ചത്. “ചാലക്കുടിക്കാരന്‍ ചങ്ങാതി”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രിയ സുഹൃത്തുക്കള്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നു. കലാഭവന്‍മണി മഹാനായ ഒരു കലാകാരനും അതിനോടൊപ്പം സാധാരണക്കാരില്‍ സാധാരണക്കാരനായ ,ഒരു മനുഷ്യനുമായിരുന്നു. അതുകൊണ്ടുതന്നെ മണിയുടെ തമാശകളും,കണ്ണുനിറയിക്കുന്ന […]


