കേരളത്തിലുണ്ടായ പ്രളയം ബീഫ് കഴിച്ച മലയാളികളുടെ തലയില്‍ വച്ചുകെട്ടാന്‍ ശ്രമിക്കുകയാണ് ഉത്തരേന്ത്യക്കാരായ ഗോമാതാ സ്‌നേഹികള്‍. കേരളത്തില്‍ പ്രളയമുണ്ടായത് മുതല്‍ ഇത്തരം അനേകം പരാമര്‍ശങ്ങളുമായി നിരവധി ഗോ സംരക്ഷകര്‍ രംഗത്തു വന്നിരുന്നു. ഇപ്പോള്‍ ഇതാ പ്രളയ ദുരന്തത്തില്‍ നിന്നും കേരളം കരകയറുന്നതിനിടെ വിവാദ പരാമര്‍ശങ്ങളുമായി ഹിന്ദുമഹാ സഭാ നേതാവ് ചക്രപാണി മഹാരാജും രംഗത്തു വന്നിരിക്കുകയാണ്. കേരളത്തില്‍ പശുക്കളെ കൊല്ലുന്നതുകൊണ്ടാണ് പ്രളയമുണ്ടായതെന്നാണ് ചക്രപാണിയുടെ വാദം. പ്രളയത്തില്‍ അകപ്പെട്ടവരില്‍ ബീഫ് കഴിക്കാത്തവരെ മാത്രം ഹിന്ദുക്കള്‍ സഹായിച്ചാല്‍ മതിയെന്നും ചക്രപാണി പറഞ്ഞു. ഭൂമിയോട് […]

