അര്‍ജന്‍റീന ഫുട്‌ബോള്‍ താരം എമിലിയാനോ സലയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിച്ചു

കാര്‍ഡിഫ്: കാണാതായ അര്‍ജന്‍റീന ഫുട്‌ബോള്‍ താരം എമിലിയാനോ സലയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ഫ്രാന്‍സില്‍ നിന്ന് ഇംഗ്ലണ്ടിലേക്കുള്ള യാത്രയില്‍ താരം സഞ്ചരിച്ച വിമാനം അപ്രത്യക്ഷമായത്. എന്നാല്‍ അന്വേഷണം ഒരു തുമ്പും കിട്ടാതെ അവസാനിപ്പിക്കേണ്ടി വരികയായിരുന്നു. പ്രീമിയര്‍ ലീഗ് ക്ലബായ കാര്‍ഡിഫ് സിറ്റിയുമായുള്ള കരാര്‍ അംഗീകരിച്ച സല വെയില്‍സിലേക്ക് വരുന്ന വഴിയാണ് വിമാനം കാണാതായത്. അവസാന 24 മണിക്കൂറുകളോളം നിര്‍ത്താതെ തിരഞ്ഞ സംഘത്തിനു വിമാനത്തിന്‍റെയോ വിമാനത്തില്‍ അകപ്പെട്ടവരുടെയോ ഒരു വിവരവും കണ്ടെത്താനായില്ല. അപകട കാരണമോ വിമാനം […]