സല ഇനി തിരിച്ചുവരില്ല; താരം സഞ്ചരിച്ച വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

ബ്യൂണസ് ഐറിസ്: അര്‍ജന്‍റീന ഫുട്‌ബോള്‍ താരം എമിലിയാനോ സല സഞ്ചരിച്ചിരുന്ന വിമാനത്തിന്‍റെ ഭാഗങ്ങള്‍ കണ്ടെത്തി. ഞായറാഴ്ച രാത്രിയോടെയാണ് വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ജനുവരി 21-ാം തീയതിയാണ് ഇംഗ്ലീഷ് ചാനലിന് കുറുകേ സല സഞ്ചരിച്ച വിമാനം കാണാതായത്. കടലിന്‍റെ അടിത്തട്ടില്‍ നിന്നാണ് വിമാനത്തിന്‍റെ ഭാഗങ്ങള്‍ തിരച്ചില്‍ സംഘം കണ്ടെത്തിയത്. ഇതോടെ സല അപകടത്തില്‍ മരണപ്പെട്ടെന്ന് സ്ഥിരീകരണമായി. സലയുടേയും അദ്ദേഹം സഞ്ചരിച്ചിരുന്ന പൈലറ്റ്‌ ഡേവിഡ് ഇബോട്ട്‌സണിന്‍റെയും കുടുംബത്തെ ഇക്കാര്യം അറിയിച്ചു കഴിഞ്ഞു. ഫ്രെഞ്ച് ടീമായ നാന്‍റസില്‍ നിന്ന് റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ […]