അനുഷ്‌ക ശര്‍മ്മയ്ക്ക് ബള്‍ജിങ് ഡിസ്‌ക് എന്ന രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

ചെന്നൈ: ഏറെ ആരാധകരുള്ള നടി അനുഷ്‌ക ശര്‍മ്മയ്ക്ക് ബള്‍ജിങ് ഡിസ്‌ക് എന്ന രോഗം പിടിപെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിനിമാ താരമെന്ന നിലയിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെ ഭാര്യയെന്ന നിലയിലും ഏറെ ആരാധകരുള്ള താരമാണ് അനുഷ്‌ക. രോഗ വിവരം പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയിലും പുറത്തും അനുഷ്‌കയ്ക്ക് പിന്തുണയുമായി ധാരാളം ആരാധകര്‍ എത്തുന്നുണ്ട്. നട്ടെല്ലുമായി ചേര്‍ന്ന് കിടക്കുന്ന നാഡീവ്യൂഹത്തില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്ന തരത്തില്‍ എല്ലിന്‍റെ ഭാഗം പുറത്തേക്ക് തള്ളി വരുന്നതാണ് ബള്‍ജിങ് ഡിസ്‌ക് എന്ന ഈ രോഗത്തിനുള്ള […]