16 മണിക്കൂര്‍ നീണ്ട പരിശ്രമം; കുഴല്‍ക്കിണറില്‍ വീണ ആറ് വയസുകാരന് പുതുജീവിതം

പൂനെ: പൂണെയില്‍ 200 അടി ആഴമുള്ള കുഴല്‍ കിണറില്‍ കുടുങ്ങിയ കുട്ടിയെ 16 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷിച്ചു. കുഴല്‍ കിണറിലേക്ക് വീണ കുട്ടി 10 അടി ആഴത്തില്‍ തങ്ങി നില്‍ക്കുകയായിരുന്നു. ദേശീയ ദുരന്തനിവാരണസേനയും പൊലീസും ചേര്‍ന്നാണ് രവി പണ്ഡിറ്റ് ബില്‍ എന്ന ആറ് വയസുകാരനെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം കളിക്കുന്നതിനിടെ കുട്ടി കുഴല്‍ കിണറില്‍ വീഴുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ അച്ഛനും അമ്മയും പുറത്ത് ജോലിത്തിരക്കുകളിലായിരുന്നു. തോറാന്‍ഡ്‌ല ഗ്രാമത്തിലാണ് സംഭവം നടന്നത്. നേരത്തെയും സമാനമായ […]