കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ നഗരത്തില്‍ തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍. നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഡെസ്‌തേബാര്‍ഷേയിലായിരുന്നു ആദ്യ സ്‌ഫോടനം. ഷേരിനവിലും സ്‌ഫോടനമുണ്ടായി അപകടത്തില്‍പ്പെട്ടവരുടെ എണ്ണം പുറത്തുവന്നിട്ടില്ലെങ്കിലും വന്‍ സ്‌ഫോടനമാണ് ഉണ്ടായതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാബൂളിലെ പോലീസ് സ്‌റ്റേഷനുകളുടെ സമീപത്താണ് സ്‌ഫോടനങ്ങള്‍ ഉണ്ടായിരിക്കുന്നതെന്ന് പോലീസ് വക്താവ് അറിയിച്ചു. അഞ്ചോ ആറോ സ്‌ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ മേഖലകളില്‍ പോലീസും ആക്രമികളും തമ്മില്‍ വെടിവെയ്പ് തുടരുകയാണ്. കഴിഞ്ഞ ആഴ്ച കാബൂളിലുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ മാധ്യമപ്രവര്‍ത്തനടകം 29 പേര്‍ […]
Tag: Blast in kabul
കാബൂളില്‍ സൈനിക അക്കാഡമിക്കു നേരെയുള്ള ആക്രമണം തുടരുന്നു
പാരീസ്: നൂറിലധികം പേരുടെ മരണത്തിന് ഇടയാക്കിയ ചാവേര്‍ ആക്രമണം നടന്ന് രണ്ട് ദിവസം പിന്നിടുന്നതിനിടെ കാബൂളിലെ സൈനിക അക്കാഡമിയില്‍ ആക്രമണം. സുരക്ഷാസേന അക്കാഡമി വളഞ്ഞിരിക്കുകയാണ്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെ മുതല്‍ മാര്‍ഷല്‍ ഫഹിം നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്നും വെടിശബ്ദവും സ്ഫോടനങ്ങളും ഉണ്ടായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആഴ്ചയില്‍ ഇവിടെ നടന്ന ആക്രമണത്തില്‍ 103 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആഴ്ചയില്‍ ഇത് മൂന്നാമത്തെ ഭീകരാക്രമണമാണ് ഇവിടെ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ […]
കാബൂളില്‍ ഇരട്ടസ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്……
അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഇരട്ടസ്ഫോടനം, നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കാബൂളിലെ പവര്‍ലൈന്‍ പദ്ധതിക്കെതിരെ ഷിയാ സമൂഹം നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ 30 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായാണ് അറിയുന്നത് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവം നടന്ന ദേമസാങ് മേഖലയില്‍ രണ്ട് തവണ സ്‌ഫോടനം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ചാവേര്‍ ആക്രമണമാണ് നടന്നതെന്നും സമരക്കാര്‍ക്കിടയിലേക്ക് എത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ബാമിയാനില്‍ നിന്ന് കാബൂളിലേക്ക് ഈ പ്രദേശത്ത് കൂടി 500 […]



