ഒന്നരക്കോടിയുടെ തട്ടിപ്പു കേസ്; സരിത എസ് നായരെയും ബിജു രാധാകൃഷ്ണനെയും വെറുതെവിട്ടു

തിരുവനന്തപുരം: ഒന്നരക്കോടി രൂപയുടെ തട്ടിപ്പു കേസില്‍ സോളാര്‍ കേസ് പ്രതി സരിത നായരെയും ബിജു രാധാകൃഷ്ണനെയും കോടതി വെറുതെവിട്ടു. തിരുവനന്തപുരം സ്വദേശി ടിസി മാത്യുവില്‍ നിന്ന് 1.5 കോടി രൂപ തട്ടിയെടുത്തു എന്ന കേസിലാണ് കോടതി വിധി. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണ് വിധി. ബിജു രാധാകൃഷ്ണന്‍, സരിത എസ് നായര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആര്‍ബി നായര്‍ എന്ന പേരില്‍ ബിജു […]