ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള റെയില്‍വെ പാലങ്ങളുടെ നിലനില്‍പ്പ് ഭീഷണിയില്‍

ഷൊര്‍ണൂര്‍: ഭാരതപ്പുഴക്ക് കുറുകെയുള്ള റെയില്‍വെ പാലങ്ങളുടെ നിലനില്‍പ്പ് ഭീഷണിയിലാകുന്നു. ക്രമാതീതമായ തോതില്‍ പാലത്തിനടിയിലെ മണലും മണ്ണും ഒലിച്ചുപോയി റെയില്‍ പാലങ്ങളുടെ തൂണുകളുടെ ഏറ്റവും അടിഭാഗത്തെ പില്ലറുകള്‍  തറനിരപ്പില്‍ നിന്നും പുറത്ത് കാണുന്ന സ്ഥിതിയിലാണിപ്പോഴുള്ളത്. ‘പൈലിംഗ്’ നടത്തി ഏറ്റവും ഉറപ്പുള്ള പ്രതലം വരെ താഴ്ത്തി സ്ഥാപിക്കുന്ന പില്ലറുകള്‍ പുറത്ത് കാണുന്നത് തൂണുകളുടെ ബലത്തെ ഏറെ ഗുരുതരമായി ബാധിക്കുന്നതാണ്. അനിയന്ത്രിതമായ മണലെടുപ്പ് മൂലം പാലങ്ങളുടെ തൂണുകളുടെ അടിയില്‍ നിന്നും മീറ്ററുകളോളം താഴ്ച്ചയില്‍ മണലും മണ്ണും പോയിരുന്നു. അപ്പോഴാണ് തൂണുകളുടെ അടിത്തറ […]