തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകൾ തുറക്കുന്ന തരത്തിൽ മദ്യനയം രൂപീകരിക്കാൻ സിപിഎമ്മിൽ ഏകദേശ ധാരണയായി. 2007 മാർച്ച് ഒന്നിനു വി എസ്.അച്യുതാനന്ദൻ സർക്കാർ നടപ്പാക്കിയ മദ്യനയം തുടരാനാണ് ധാരണ. 2014 മാർച്ച് 31നു ശേഷം ലൈസൻസ് പുതുക്കാത്ത 418 ബാറുകൾ ഉൾപ്പെടെ സംസ്ഥാനത്തെ 850 ബാറുകളും തുറക്കാനുള്ള അനുമതിയാകും പുതിയ നയത്തോടെ ലഭിക്കുക. സിപിഐയും ഈ തീരുമാനത്തെ പിന്തുണയ്ക്കുമെന്നാണ് സൂചന ലഭിക്കുന്നത്. മദ്യനയം പ്രഖ്യാപിക്കാനുള്ള അധികാരവും അവകാശവും സർക്കാരിനുണ്ട്. അതുകൊണ്ട് തന്നെ കോടതിയിൽ നിന്നും ഇടപെടൽ ഉണ്ടാകാന്‍ സാധ്യതയില്ല. സുപ്രീം കോടതിയുടെ പാതയോര മദ്യനിരോധന ഉത്തരവ് പരിഗണിച്ചുള്ള […]

