മുംബൈ: ഈ മാസം 21 മുതല്‍ അഞ്ചു ദിവസം രാജ്യത്തെ ബാങ്കുകള്‍ അടഞ്ഞുകിടക്കാന്‍ സാധ്യത. അവധി ദിവസങ്ങളും തൊഴിലാളി സമരവും ഒത്തുവന്നതോടെയാണ് കൂട്ട അവധിക്കു വഴിതെളിഞ്ഞത്. ഡിസംബര്‍ 21 ന് രാജ്യമൊട്ടാകെ പണിമുടക്ക് നടത്തുമെന്ന് രണ്ടു തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 10 ലക്ഷം ബാങ്ക് ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണു കരുതുന്നത്. 22 നാലാം ശനിയായതിനാല്‍ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. 23 ഞായറാണ്. 25 ക്രിസ്മസ് ദിനമായതിനാല്‍ ബാങ്കുകള്‍ അവധിയാണ്. 26 നും തൊഴിലാളി സംഘടനകള്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ […]

