കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ്  ബി. വിനോദ് കുമാര്‍ രാജിവച്ചു

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ്  ബി. വിനോദ് കുമാര്‍ രാജിവച്ചു.  ഇടുക്കി ജില്ലാ ക്രിക്കറ്റ് ഘടകത്തിനു നേരെ ഉയര്‍ന്ന ആരോപണങ്ങളാണ് രാജിക്ക് കാരണം. വിനോദാണ് ഇടുക്കി ജില്ലാ സെക്രട്ടറിയുടെ ചുമതലയും വഹിച്ചിരുന്നത്.  ഇടുക്കി ജില്ലയിലെ പ്രവര്‍ത്തനങ്ങളുമയി ബന്ധപ്പെട്ട് കെ.സി.എ നേരത്തെ ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് രാജി. വിനോദിന് പകരം പ്രസിഡന്‍റിന്‍റെ താല്‍ക്കാലിക ചുമതല റോങ്ക്ളിന്‍ ജോണിനാണ്.