മോഡി മഹാവിഷ്ണുവിന്‍റെ അവതാരമെന്ന് ബി ജെ പി നേതാവ്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോഡി മഹാവിഷ്ണുവിന്‍റെ അവതാരമെന്ന് ബി ജെ പി നേതാവ് അവദൂത് വാഗ്. മോഡി മഹാവിഷ്ണുവിന്‍റെ 11-ാം അവതാരമാണെന്നാണ് മഹാരാഷ്ട്രയിലെ ഈ ബിജെപി വക്താവ് ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ ദൈവങ്ങളെ അപമാനിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. ദൈവത്തെപ്പോലെയുള്ള ഒരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യമാണെന്ന് ഒരു മഹാരാഷ്ട്ര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലും അവദൂത് അവകാശപ്പെട്ടു. എന്നാല്‍ വാഗിന്‍റെത് നഷ്ടപ്പെട്ട രാഷ്ട്രീയ സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമമാണെന്നും ഇതിന് അധികം പ്രധാന്യം നല്‍കേണ്ടെന്നുമാണ് കോണ്‍ഗ്രസ് വക്താവ് അതുല്‍ […]