വര്‍ദ്ധിപ്പിച്ച ഓ​ട്ടോ, ടാ​ക്‌​സി നി​ര​ക്ക് പ്രാ​ബ​ല്യ​ത്തി​ല്‍

തി​രു​വ​ന​ന്ത​പു​രം: ഓ​ട്ടോ, ടാ​ക്‌​സി നി​ര​ക്ക് വ​ര്‍ധ​ന പ്രാ​ബ​ല്യ​ത്തി​ല്‍. ഓ​ട്ടോ​റി​ക്ഷ മി​നി​മം നി​ര​ക്ക്​ 25 രൂ​പ​യാ​ക്കി വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ങ്ങി. ടാ​ക്‌​സി മി​നി​മം നി​ര​ക്ക് 150ല്‍നി​ന്ന് 175 രൂ​പ​യാ​യി ഉ​യ​ര്‍ന്നു. ഈ ​തു​ക​ക്ക്​ അ​ഞ്ചു​കി​ലോ​മീ​റ്റ​ര്‍ യാ​ത്ര ചെ​യ്യാം. ഒാട്ടോ​റി​ക്ഷ​ക്ക്​ മി​നി​മം നി​ര​ക്കി​ല്‍ ഒ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ യാ​ത്ര ചെ​യ്യാം.  മി​നി​മം നി​ര​ക്കു​ക​ഴി​ഞ്ഞു​ള്ള ഓ​രോ കി​ലോ​മീ​റ്റ​റി​നും 13 രൂ​പ ന​ല്‍ക​ണം. ടാ​ക്‌​സി​ക്ക് കി​ലോ​മീ​റ്റ​റി​ന് 17 രൂ​പ ന​ല്‍ക​ണം.

സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് ഒന്നര കിലോമീറ്റര്‍ വരെ 25 രൂപയായിട്ടാണ് വര്‍ധിപ്പിച്ചത്. ടാക്സി മിനിമം ചാര്‍ജ് അഞ്ചു കിലോമീറ്റര്‍ വരെ 175 രൂപയുമായി വര്‍ധിപ്പിച്ചു. നിലവില്‍ 1.25 കിലോമീറ്റര്‍ വരെ ഓട്ടോറിക്ഷയ്ക്ക് മിനിമം ചാര്‍ജ് 20 രൂപയും ടാക്സിയ്ക്ക് മിനിമം ചാര്‍ജ് അഞ്ചു കിലോമീറ്റര്‍ വരെ 150 രൂപയുമാണ്. ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പരിഗണിച്ചാണ് ഓട്ടോ-ടാക്സി നിരക്ക് കൂട്ടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഓട്ടോയുടെ കുറഞ്ഞനിരക്ക് […]