മോഷ്ടിക്കാനെത്തിയപ്പോള്‍ കൈയ്യില്‍ നിന്നും തോക്ക് താഴെ വീണു; തിരിഞ്ഞോടിയപ്പോള്‍ പാന്‍റഴിഞ്ഞു; ദുരന്തമായി കള്ളന്‍റെ വീഡിയോ

കൊളറാഡോ: കളവില്‍ മുന്‍പരിചയമില്ലാതെ മോഷ്ടിക്കാനെത്തിയ ഒരു കള്ളന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആകെ പരുങ്ങിയും പതുങ്ങിയുമാണ് ഇയാള്‍ ഒരു വ്യാപാരസ്ഥാപനത്തില്‍ മോഷ്ടിക്കാനെത്തിയത്. അറോറയിലെ സിഗരറ്റ് കടയിലാണ് തൊപ്പിയും കണ്ണടയും വെച്ച് കള്ളനെത്തിയത്. ക്യാഷറെ ഭയപ്പെടുത്തി പണം അടിച്ചുമാറ്റാന്‍ തോക്ക് കൈയിലെടുത്തപ്പോഴെ അത് കൈയില്‍ നിന്ന് വഴുതി താഴെ വീണു. അതോടെ അതെടുക്കാനുള്ള വെപ്രാളം. അതിനിടെ സ്ഥാപനത്തിലുണ്ടായിരുന്ന സ്ത്രീ ഒച്ച വച്ചതോടെ ആകെ പരിഭ്രമത്തിലായ മോഷ്ടാവ് പിന്തിരിഞ്ഞ് ഓടുന്നതിനിടെ പാന്‍റഴിഞ്ഞു പോകുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ […]