മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ പേരന്‍പിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ആശാ ശരത്. ഹൃദയസ്പര്‍ശിയും ആര്‍ദ്രവുമായ ഒരു അനുഭവമായിരുന്നു ചിത്രമെന്നും കണ്ടിറങ്ങിയിട്ടും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മുഹൂര്‍ത്തങ്ങളും പിന്തുടരുന്ന അവസ്ഥയാണെന്നും ആശാ ശരത് പറഞ്ഞു. ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയം മികച്ചതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടി ഇക്കാര്യം പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ‘പേരന്‍പ്’…. ഹൃദയസ്പര്‍ശിയും ആര്‍ദ്രവുമായ ഒരു അനുഭവമായിരുന്നു ഈ ചിത്രം. കണ്ടിറങ്ങിയിട്ടും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മുഹൂര്‍ത്തങ്ങളും പിന്തുടരുന്ന അവസ്ഥ. മമ്മൂക്കയെ കുറിച്ച് […]

