ജമാല്‍ ഖഷോഗിയുടെ മൃതദേഹം ആസിഡില്‍ അലിയിച്ച്‌ കളഞ്ഞതായി തുര്‍ക്കി

അങ്കാര: സൗദി മാധ്യമ പ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖഷോഗിയുടെ മൃതദേഹം ആസിഡില്‍ അലിയിപ്പിച്ച്‌ കളഞ്ഞെന്ന വെളിപ്പെടുത്തലുമായി തുര്‍ക്കി. പ്രസിഡന്‍റിന്‍റെ ഉപദേഷ്ടാവായ യാസിന്‍ അക്തായി എന്ന ഉദ്യോഗസ്ഥനാണ് അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഖഷോഗിയുടെ മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ആസിഡില്‍ അലിയിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഇതെന്നാണ് പുറത്തു വരുന്ന ഏറ്റവും പുതിയ വിവരം. സൗദി കോണ്‍സുലേറ്റിലേക്ക് പ്രവേശിച്ച ഉടനെ ഖഷോഗിയെ ശ്വാസംമുട്ടിച്ച്‌ കൊല്ലുകയും ശേഷം മൃതദേഹം തുണ്ടം തുണ്ടമാക്കുകയും ചെയ്‌തെന്ന് കഴിഞ്ഞ ദിവസം തുര്‍ക്കി […]