ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ഓഗസ്ത് പതിനെട്ടിന് ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ കൗമാരതാരം അനീഷ് ഭന്‍വാല ലക്ഷ്യം വെക്കുക സ്വര്‍ണത്തിലേക്ക്. പതിനഞ്ചുവയസുമാത്രം പ്രായമുള്ള അനീഷ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ വിസ്മയമാണ്. 25 മീറ്റര്‍ റാപിഡ് ഫയര്‍ പിസ്റ്റള്‍ വിഭാഗത്തിലായിരുന്നു അനീഷിന്‍റെ സ്വര്‍ണനേട്ടം. അന്താരാഷ്ട്ര ടൂര്‍ണമെന്‍റുകളില്‍ ഇതിനകംതന്നെ അനീഷ് വരവറിയിച്ചിട്ടുണ്ട്. ഐഎസ്എസ്എഫ് ലോക ചാമ്പ്യന്‍ഷിപ്പ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയിലെ പ്രകടനം എടുത്തപറയേണ്ടതാണ്. ഇടത്തരം കുടുംബത്തില്‍നിന്നും ഷൂട്ടിംഗ് ലോകത്തെത്തപ്പെട്ട അനീഷ് പഠനത്തിന്‍റെ ഇടവേളകളിലാണ് ഇഷ്ടയിനമായ ഷൂട്ടിംഗില്‍ പരിശീലനം നടത്തുന്നത്. […]

