തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തില്‍ ക്രമക്കേട് നടത്തിയ കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിന്‍റെ അംഗീകാരം റദ്ദാക്കാന്‍ ശിപാര്‍ശ. ജസ്റ്റീസ് രാജേന്ദ്രബാബു കമ്മീഷനാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് ശുപാര്‍ശ നല്‍കിയത്. വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിനാല്‍ ആരോഗ്യ സര്‍വകലാശാലയും ഇവിടുത്തെ പ്രവേശനം തടഞ്ഞിരുന്നു.

