ആസിഫ് അലിയുടെ ‘മന്ദാര’ത്തില്‍ അനാര്‍ക്കലി നായികയാവുന്നു

ആസിഫ് അലിയെ നായകനാക്കി വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മന്ദാരത്തില്‍ ആനന്ദം ഫെയിം അനാര്‍ക്കലി മരയ്ക്കാര്‍ നായികയാകുന്നു. ദര്‍ശന എന്ന കഥാപാത്രമായാണ് അനാര്‍ക്കലി എത്തുന്നത്. മന്ദാരത്തില്‍  അഞ്ച് തരത്തിലുള്ള വേഷപകര്‍ച്ചയോടെയാണ് ആസിഫ് എത്തുന്നത്.  ബാല്യം മുതല്‍ യൗവ്വനം വരെയുള്ള നായകന്‍റെ വിവിധ കാലഘട്ടങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, ഭഗത് മാനുവല്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനാര്‍ക്കലിയെ കൂടാതെ മറ്റൊരാള്‍ കൂടി ചിത്രത്തില്‍ നായികയായി എത്തും. എന്നാല്‍ രണ്ടാമത്തെ നായിക […]