ഇന്ത്യയ്ക്ക് പറ്റിയ അമളി; ‘അമ്പിളി’യുടെ പോസ്റ്ററില്‍ നരേന്ദ്ര മോദിയെ ട്രോളി ട്രോളന്‍മാര്‍

 സൗബിന്‍  നായകനായെത്തുന്ന അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. സൗബിന്‍റെ ലുക്കിലും ഭാവത്തിലും പുതുമയോടെ എത്തിയ പോസ്റ്റര്‍ നിമിഷങ്ങള്‍ കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയെടുത്തത്. ഇത്തരത്തില്‍ വ്യത്യസ്തമായ പോസ്റ്ററുകളിലും തങ്ങളുടെ കലാവിരുതുകള്‍ പ്രദര്‍ശിപ്പിക്കുന്ന ട്രോളന്മാര്‍ അമ്പിളിയുടെ ഫസ്റ്റ് ലുക്കിന്‍റെ മേലെയും ചില കൈക്രിയകള്‍ നടത്തിയിരിക്കുകയാണ്. പോസ്റ്ററില്‍ സൗബിന്‍റെ സ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്പിളി എന്ന പേരില്‍ മാറ്റം വരുത്തി, ‘ഇന്ത്യയ്ക്ക് പറ്റിയ അമളി’ എന്നാക്കി. എന്തായാലും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഈ […]