അമരാവതി: പത്തു തവണയെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘സര്‍’ എന്നു വിളിച്ചിട്ടുണ്ടെന്നും അത് മോദിയുടെ അഹംബോധത്തെ തൃപ്തിപ്പെടുത്തുന്നതിനായിരുന്നുവെന്നും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മുഖ്യമന്ത്രിയെന്ന നിലയില്‍ ആന്ധ്രാപ്രദേശിന്‍റെ നന്മയ്ക്കു വേണ്ടിയായിരുന്നു താന്‍ അങ്ങനെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയരംഗത്ത് മോദി തന്‍റെ ജൂനിയറായിട്ടും പ്രധാനമന്ത്രിയായ ശേഷം ‘സാര്‍’ എന്നു മാത്രമായിരുന്നു വിളിച്ചിരുന്നതെന്നും അത് സംസ്ഥാനത്തിന് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് കൂടുതല്‍ പരിഗണന ലഭിക്കുന്നതിനായിരുന്നുവെന്നും നായിഡു വ്യക്തമാക്കി. 2014 ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയത് ആന്ധ്രപ്രദേശിനു വേണ്ടിയായിരുന്നു. ആ സഖ്യമുണ്ടാക്കിയിരുന്നില്ലെങ്കില്‍ […]

