പൊതുഗതാഗത മേഖലയില്‍ പുതിയ പദ്ധതികളുമായി അജ്മാന്‍

അജ്മാന്‍ : പൊതുഗതാഗത മേഖലയില്‍ നിരവധി പുതിയ പദ്ധതികളുമായി അജ്മാന്‍. രാജ്യാന്തര നിലവാരമുള്ള ബസ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കാനും നൂതന ബസുകള്‍ നിരത്തിലിറക്കാനും പുതിയ പദ്ധതിയിലൂടെ അജ്മാന്‍ ലക്ഷ്യമിടുന്നു. ഒന്നരക്കോടി ദിര്‍ഹമാണു ഗതാഗതമേഖലയ്ക്കായി ഈ വര്‍ഷം വകയിരുത്തിയത്. 90 ലക്ഷം ദിര്‍ഹം ചെലവിലാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ബസ് സ്റ്റേഷന്‍ നിര്‍മ്മിക്കുക. ഇതിന്‍റെ നിര്‍മ്മാണം സെപ്തംബറില്‍ പൂര്‍ത്തിയാകുമെന്ന് അജ്മാന്‍ പബ്ലിക് ട്രാന്‍സ്പോര്‍ട് വകുപ്പ് തലവന്‍ ഉമര്‍ ബിന്‍ ഉമൈര്‍ അല്‍ മുഹൈരി അറിയിച്ചു. വാറ്റ് നിലവില്‍ വന്നതിനാല്‍ […]