ഭാഗ്പഥ്: വരുന്ന തെരഞ്ഞെടുപ്പിലും ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് വോട്ട് തേടുന്ന പ്രധാമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് രാഷ്ട്രീയ ലോക്ദള്‍ നേതാവ് അജിത് സിങ്. ശ്രീലങ്കയ്ക്ക് പോയിരുന്നെങ്കില്‍ രാവണനെ കൊന്നതും താനാണ് എന്ന് മോദി പറഞ്ഞേനേ എന്നാണ് അജിത് സിങ്ങിന്‍റെ രൂക്ഷ പരിഹാസം. ഇന്ത്യയുടെ പ്രധാനമന്ത്രി വളരെ സൂത്രശാലിയും കള്ളത്തരം പറയാന്‍ മിടുക്കനുമാണെന്ന് അജിത് സിങ് ആരോപിച്ചു. “മോദി ശ്രീലങ്കയില്‍ പോയിരുന്നെങ്കില്‍, രാവണനെ കൊന്നത് ഞാനാണ് എന്ന് പറഞ്ഞേനെ. കാരണം, മോദിക്ക് വേണ്ടി വേറെയാരും […]

