ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തിയിട്ടില്ല; തന്ത്രി നടയടച്ചത് യുവതീപ്രവേശനം കൊണ്ടല്ലെന്ന് അജയ് തറയില്‍

കൊച്ചി: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗവുമായ അജയ് തറയില്‍. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും നേരിട്ട് അന്വേഷിച്ചുമാണ് ഇക്കാര്യം പറയുന്നതെന്ന് അജയ് തറയില്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. സുപ്രീം കോടതി വിധി വന്ന ശേഷം ശബരിമലയില്‍ ഇതുവരെ യുവതികള്‍ പ്രവേശനം നടത്തിയിട്ടില്ലെന്നാണ് തന്‍റെ അന്വേഷണത്തില്‍ ബോധ്യമായതെന്ന് അജയ് തറയില്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസം താന്‍ ശബരിമലയില്‍ ഉണ്ടായിരുന്നു. അവിടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. കാര്യങ്ങള്‍ നേരിട്ട് അന്വേഷിക്കുകയും […]