ബാംഗ്ലൂര്‍: ആകാശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് തകര്‍പ്പന്‍ ഓഫറുമായി രാജ്യത്തെ ആദ്യത്തെ ഏറ്റവും ചെലവുകുറഞ്ഞ ആഭ്യന്തര വിമാന സര്‍വീസായ എയര്‍ ഡെക്കാന്‍ തിരിച്ചുവരുന്നു. എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ഒരു രൂപയ്ക്ക് വിമാന യാത്ര ഓഫര്‍ നല്‍കി കൊണ്ടാണ് എയര്‍ ഡെക്കാന്‍ എത്തുന്നത്. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ഷില്ലോങ് എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസ് ഓപ്പറേറ്റ് ചെയ്തുകൊണ്ടായിരിക്കും രണ്ടാംവരവ്. ഡിസംബര്‍ 22 ന് സര്‍വീസ് പുനരാരംഭിക്കും. മുംബൈയില്‍ നിന്ന് നാസിക്കിലേക്കായിരിക്കും രണ്ടാം വരവിലെ ആദ്യ യാത്രയെന്ന് ദി മിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈ-നാസിക് യാത്രയ്ക്ക് […]

