മോദി ജാക്കറ്റ് ധരിച്ചാല്‍ നെഹ്‌റു ആകില്ല; അഹമ്മദ് പട്ടേല്‍

അഹമ്മദാബാദ്: വെറുമൊരു ജാക്കറ്റ് ധരിച്ചതു കൊണ്ട് മോദിക്ക് നെഹ്‌റുവോ രാജീവോ ആകാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് അഹമ്മദ് പട്ടേല്‍. 2014ല്‍ മോദി നല്‍കിയ വാഗ്ദാനങ്ങളെല്ലാം പാഴായെന്നും അഹമ്മദ് പട്ടേല്‍ കുറ്റപ്പെടുത്തി. ഗുജറാത്തിലെ ഹിമ്മത്ത്‌നഗറില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു പട്ടേല്‍. ‘വെരുമൊരു ജാക്കറ്റ് ധരിച്ചതു കൊണ്ട് നിങ്ങള്‍ക്ക് നെഹ്‌റുവാകാന്‍ കഴിയില്ല. അതുപോലെതന്നെ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതു കൊണ്ട് ഇന്ദിരാഗാന്ധിയോ, കുര്‍ത്ത ധരിച്ചതു കൊണ്ട് രാജീവ് ഗാന്ധിയോ ആകാന്‍ കഴിയില്ല. നെഹ്‌റുവും രാജീവുമാകാന്‍ സ്വയമേവ പലതും ത്യജിക്കേണ്ടി വരും’, […]