കൊല്ലം: കരുനാഗപ്പള്ളിയില്‍ അക്യുപങ്ചര്‍ ചികിത്സയ്ക്കിടെ യുവാവ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അക്യുപങ്ചര്‍ ചികിത്സ നടത്തിയ ഹീലര്‍ ഹസ്സന്‍കുഞ്ഞിന് വേണ്ടത്ര ചികിത്സാ പരിചയം ഇല്ലെന്നു പോലീസ് കണ്ടെത്തി. മാവേലിക്കര അറുനൂറ്റിമംഗലം തെക്കേക്കര ചെറുകുന്നം അരുണാലയത്തില്‍ പവിത്രന്‍റെ മകന്‍ പ്രശാന്ത് ബാബു (30) ആണ് ദുരൂഹ സാഹചര്യത്തില്‍ മണപ്പള്ളിയിലെ ചികിത്സാലയത്തില്‍ മരണപ്പെട്ടത്. മുന്‍പ് മീന്‍ കച്ചവടം നടത്തി വരികയായിരുന്ന ഹസ്സന്‍കുഞ്ഞ് യാതൊരു പരിശീലനവും നേടിയിട്ടുള്ള ആളല്ല. ഇയാളുടെ മകള്‍ ചെന്നൈയില്‍ അക്യുപങ്ചര്‍ ഹീലിങ്ങിന്‍റെ പരിശീലനത്തിന് പോകുന്നുണ്ടായിരുന്നു. ഇവിടെ വെച്ചാണ് […]

