‘ആരും വാക്കു പാലിച്ചില്ല’; മകനു വേണ്ടി കണ്ണീരോടെ കൈനീട്ടി വീണ്ടും സേതുലക്ഷി

തൃശ്ശൂര്‍: ചികിത്സയിലിരിക്കുന്ന മകനു വേണ്ടി സഹായമഭ്യര്‍ത്ഥിച്ച്‌ നടി സേതുലക്ഷി. ഒരു പരിപാടിക്കായി അബുദാബിയിലെത്തിയ താരം മകനെ സഹായിക്കണമെന്ന് പ്രവാസികളോട് അഭ്യര്‍ഥിച്ചു. ഇത് രണ്ടാം തവണയാണ് സേതുലക്ഷി മകനു വേണ്ടി സഹായമഭ്യര്‍ത്ഥിച്ച്‌ കണ്ണീരോടെ ആളുകളുടെ മുമ്പിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ രണ്ട് വൃക്കകളും തകരാറിലായ മകന്‍ കിഷോറിന്‍റെ രേഗവിവരങ്ങള്‍ വിശദീകരിച്ച്‌ കരഞ്ഞുകൊണ്ട് സേതുലക്ഷ്മി ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു. സേതുലക്ഷി ലൈവില്‍ വന്ന് സഹായം അഭ്യര്‍ത്ഥിച്ചതോടെ സോഷ്യല്‍ മീഡിയ ഇത് ഏറ്റെടുക്കുകയും പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ സഹായ വാഗ്ദാനവുമായി […]

ഭര്‍ത്താവ് ഭക്ഷണം വാങ്ങാന്‍ മറന്നു; വിവാഹമോചനം തേടി ഭാര്യ

അബുദാബി: ഭര്‍ത്താവ് രാത്രിഭക്ഷണം വാങ്ങിവരാന്‍ മറന്നതിന്‍റെ പേരില്‍ വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ. അബുദാബിയിലാണ് സംഭവം. യുഎഇയിലെ മാധ്യമം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഭാര്യയെ വീട്ടില്‍ തനിച്ചാക്കി ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്കൊപ്പം മരുഭൂമിയിലേക്ക് യാത്ര പോയി. തിരികെ വരുമ്പോള്‍ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്‍റില്‍ നിന്നും ബര്‍ഗര്‍ വാങ്ങി വരണമെന്ന് ഭാര്യ പറഞ്ഞിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ തിരികെയെത്തിയ ഭര്‍ത്താവ് ഭാര്യയുടെ ഭക്ഷണം വാങ്ങാന്‍ മറന്നു. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ രൂക്ഷമായ വാഗ്വാദം നടക്കുകയും പിന്നീട് ഭാര്യ വീടുവിട്ടുപോവുകയുമായിരുന്നു. ഇതിന് […]

തിരയില്‍പ്പെട്ട കുട്ടികളെ രക്ഷപ്പെടുത്തി കരക്കെത്തിച്ചയുടന്‍ അച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചു

അബുദാബി: തിരയില്‍പ്പെട്ട മക്കളെ സാഹസികമായി രക്ഷിച്ച് കരയിലെത്തിച്ച അച്ഛന്‍ കുഴഞ്ഞുവീണു മരിച്ചു. പ്രവാസിയായ കൊട്ടാരക്കര കിഴക്കേത്തെരുവ് വൈഷ്ണവത്തില്‍ രവീന്ദ്രന്‍പിള്ളയുടെ മകന്‍ എസ്.ആര്‍.ദിലീപ്കുമാര്‍ (38) ആണ് മരിച്ചത്. ഭാര്യ നോക്കി നില്‍ക്കെയായിരുന്നു മരണം. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് ഭാര്യ ലക്ഷ്മിക്കും മക്കളായ ദേവിക, ആര്യന്‍ എന്നിവര്‍ക്കുമൊപ്പം ദിലീപ്കുമാര്‍  അബുദാബി അല്‍റാഹ ബീച്ചില്‍ എത്തിയത്. കുട്ടികള്‍ ബീച്ചില്‍ നീന്തുന്നതിനിടെ തിരയില്‍പ്പെട്ട് കടലിലേക്കൊഴുകി. ഇരുവരെയും തലയ്ക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ച് തീരത്ത് സുരക്ഷിതമായി എത്തിച്ചയുടന്‍ ദിലീപ് കുഴഞ്ഞുവീഴുകയായിരുന്നു. ബീച്ചിലുണ്ടായിരുന്ന പാരാമെഡിക്കല്‍ സംഘം കൃത്രിമ […]