മുംബയ്: സഞ്ജയ് ദത്തിന്‍റെ ജീവിതകഥ പറഞ്ഞ ചിത്രം സഞ്ജുവിനെതിരെ മുന്‍ അധോലോക നായകന്‍ അബുസലിം രംഗത്ത്. ചിത്രത്തില്‍ തന്നെ വളരെ മോശമായാണ് ചിത്രീകരിച്ചതെന്ന് കാണിച്ച് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് അബുസലിം വക്കീല്‍ നോട്ടീസ് അയച്ചുകഴിഞ്ഞു. പതിനഞ്ച് ദിവസത്തിനുള്ളില്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ മാനനഷ്‌ടക്കേസ് കൊടുക്കുമെന്നാണ് അബു സലിം വക്കീല്‍ നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. മുംബൈ സ്ഫോടനം നടന്ന സമയത്ത് സഞ്ജയ് ദത്ത് അബു സലിമിനെ സന്ദര്‍ശിച്ചതായും, അബു മൂന്ന് എ.കെ 56 തോക്കുകള്‍ സഞ്ജയ് ദത്തിന് കൈമാറിയതായും സിനിമയിലുണ്ട്. എന്നാല്‍ […]

