സിഗ്നല്‍ കാത്തുകിടന്ന കാറിന്‍റെ മേല്‍ നിയന്ത്രണംവിട്ട കാര്‍ പാഞ്ഞുകയറി പരസ്യമോഡല്‍ മരിച്ചു

ന്യൂഡല്‍ഹി:  ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ പ്രമുഖ പരസ്യ മോഡലും നടനുമായ അഭിഷേക് നരുല മരിച്ചു . ഞായറാഴ്ച രാത്രി 2 മണിക്കാണ് അപകടമുണ്ടായത്. ദീപാവലിക്ക് കുടുംബത്തെ കാണാനെത്തിയതായിരുന്നു അഭിഷേക്.സിഗ്നല്‍ കാത്ത് കിടക്കുന്നതിനിടയില്‍   അഭിഷേകും സുഹൃത്തുക്കളായ  രണ്‍ ദീപും യോഗേഷും സഞ്ചരിച്ച കാറിന്‍റെ മേല്‍ നിയന്ത്രണം വിട്ടു വന്ന മറ്റൊരു കാര്‍  ഇടിക്കുകയായിരുന്നു. ഉടനെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അഭിഷേക് മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടമുണ്ടാക്കിയ കാറിന്‍റെ  ഡ്രൈവര്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി.