‘പപ്പു’വില്‍നിന്ന് ‘ഗപ്പു’വിലേക്ക് സഞ്ചരിക്കുകയാണ് രാഹുല്‍ ഗാന്ധി: അബ്ബാസ് നഖ്‌വി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഗപ്പു എന്ന് വിളിച്ച് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുക്തര്‍ അബ്ബാസ് നഖ്വി. രാഹുലിന്‍റെ രാഷ്ട്രീയ ജീവിതം മുഴുവന്‍ കള്ളങ്ങള്‍ മാത്രം നിറഞ്ഞതാണെന്ന് അദ്ദേഹം ആരോപിച്ചു. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് രാഹുല്‍ ഉന്നയിച്ച ആരോണങ്ങളെല്ലാം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ‘പപ്പു’വില്‍നിന്ന് ‘ഗപ്പു’വിലേക്ക് സഞ്ചരിക്കുന്ന ഒരാള്‍ സ്വാഭാവികമായും യുക്തിരഹിതമായി മാത്രമേ സംസാരിക്കൂ. അഴിമതികളുടെ സൂത്രധാരന്‍മാര്‍ എവിടെ നോക്കിയാലും അഴിമതികള്‍ മാത്രമേ കാണൂ. അവര്‍ക്ക് രാജ്യത്തിന്‍റെ വികസനവും വളര്‍ച്ചയും ഭരണമികവും കാണാനാവില്ല […]