നജീബായി പൃഥ്വിരാജ്; ആടുജീവിതത്തിന്‍റെ രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ചു

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂള്‍ ജോര്‍ദ്ദാനില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ നജീബായുള്ള പൃഥ്വിരാജിന്‍റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നജീബിന് വേണ്ടി വമ്പന്‍ മേക്കോവറാണ് പൃഥ്വിരാജ് നടത്തിയിരിക്കുന്നത്. നാട്ടിലെ സീനുകള്‍ എല്ലാം പൂര്‍ത്തിയായ ചിത്രത്തിന്‍റെ അവശേഷിക്കുന്ന മൂന്ന് ഷെഡ്യൂളുകളും വിദേശത്ത് ചിത്രീകരിക്കേണ്ടവയാണ്. ജോര്‍ദ്ദാനിലും ഈജിപ്തിലുമായാണ് ഇനിയുള്ള ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുക. മൊറോക്കോയും ലിസ്റ്റിലുണ്ടെന്നാണ് വിവരം. ‘2019ല്‍ സിനിമ റിലീസ് ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ […]