ടി20 ലോക കപ്പ് ഇത്തവണ കുഞ്ഞന്‍ ടീമുകള്‍ക്ക്

ദുബായ്: ടി20 ലോക കപ്പ് ആരംഭിക്കാനിരിക്കെ കിരീട ഫേവറിറ്റുകളെ പ്രവചിച്ച്‌ പാകിസ്താന്‍ മുന്‍ താരം കമ്രാന്‍ അക്മല്‍. പാകിസ്താന്‍ എന്നീ ടീമുകള്‍ക്കൊപ്പം ക്രിക്കറ്റിലെ കുഞ്ഞന്മാരായ അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെയുള്ള ടീമുകള്‍ അക്മലിന്റെ ലിസ്റ്റില്‍ ഇടംപിടിച്ചു എന്നതാണ് ശ്രദ്ധേയം. യുഎഇ പിച്ചില്‍ കളിച്ചുള്ള അനുഭവസമ്ബത്തിന്റെ അടിസ്ഥാനത്തിലാണ് താരം പാകിസ്താന്‍, ഇന്ത്യ, അഫ്ഗാനിസ്ഥാന്‍ എന്നി മൂന്ന് ടീമുകളുടെ സാധ്യതകള്‍ ചൂണ്ടിക്കാട്ടുന്നത്.

‘ടി20 ലോക കപ്പില്‍ പാകിസ്താന് മുന്‍തൂക്കമുണ്ട്. യുഎഇയില്‍ കഴിഞ്ഞ 10 വര്‍ഷത്തോളമായി പാകിസ്ഥാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഈ സാഹചര്യത്തിലെ ഏറ്റവും പരിചയ സമ്ബത്തുള്ള നിര പാകിസ്താന്റെയാണ്. ഇന്ത്യന്‍ താരങ്ങളും യുഎഇയില്‍ ഐപിഎല്‍ കളിച്ച്‌ പരിചയസമ്ബത്തുള്ളവരാണ്’.

‘ഇന്ത്യയും പാകിസ്താനും മാത്രമല്ല മറ്റ് രാജ്യങ്ങളിലെ യുവതാരങ്ങള്‍ക്കും ഐപിഎല്ലും പിഎസ്‌എല്ലും യുഎഇയില്‍ കളിച്ച്‌ പരിചയസമ്ബത്തുണ്ട്. യുഎഇയിലെ സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാനും അപകടകാരികളാണ്. അവരുടെ ടീം കരുത്തും മികച്ചതാണ്. അതിനാല്‍ തന്നെ ഫേവറേറ്റായി ഒരു ടീമിനെ മാത്രം തിരഞ്ഞെടുക്കുക പ്രയാസമാണ്’ കമ്രാന്‍ അക്മല്‍ പറഞ്ഞു.

prp

Leave a Reply

*