ടി20 ലോകകപ്പിന് പുത്തന്‍ ലുക്കില്‍ ഇന്ത്യ; പുതിയ ജേഴ്സി പുറത്തിറക്കി

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ടീം ജേഴ്സി പുറത്തിറക്കി. ആരാധകരില്‍ നിന്നും പ്രചോദനം കൊണ്ട ജേഴ്സി എന്നാണ് ബിസിസിഐ പുതിയ ജേഴ്സിയെ കുറിച്ചു പറയുന്നത്.

“ബില്യണ്‍ ചിയേഴ്സ് ജേഴ്സി” എന്നാണ് ജേഴ്സിക്ക് പേരിട്ടിരിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ ഔദ്യോഗിക കിറ്റ് സ്പോണ്‍സര്‍മാരായ എംപിഎല്‍ സ്പോര്‍ട്സാണ് പുതിയ ജേഴ്സി പുറത്തിറക്കിയത്.

“ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ജേഴ്സിയില്‍ ആരാധകരെ അനുസ്മരിക്കുന്നത്.” പ്രതീകാത്മക ശബ്‌ദ തരംഗങ്ങളായി ജേഴ്സിയില്‍ നല്‍കിയിരിക്കുന്നത് ആരാധകരുടെ ആഹ്ളാദ പ്രകടനങ്ങള്‍ ആണെന്ന് എംപിഎല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

പ്രഷ്യന്‍ ബ്ലൂ, റോയല്‍ ബ്ലൂ നിറങ്ങളിലായാണ് ജേഴ്സി വരുന്നത്.https://platform.twitter.com/embed/Tweet.html?creatorScreenName=Dailyhuntapp&dnt=true&embedId=twitter-widget-0&features=eyJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X2hvcml6b25fdHdlZXRfZW1iZWRfOTU1NSI6eyJidWNrZXQiOiJodGUiLCJ2ZXJzaW9uIjpudWxsfSwidGZ3X3NwYWNlX2NhcmQiOnsiYnVja2V0Ijoib2ZmIiwidmVyc2lvbiI6bnVsbH19&frame=false&hideCard=false&hideThread=false&id=1448204361516126215&lang=en&origin=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Fthe%2Bindian%2Bexpress%2Bmalayalam-epaper-indemal%2Fdi20%2Blokakappin%2Bputhan%2Blukkil%2Binthya%2Bputhiya%2Bjezhsi%2Bpurathirakki-newsid-n323588462&sessionId=6935cb128637c503a3f632e3883620b0039c4570&siteScreenName=Dailyhuntapp&theme=light&widgetsVersion=fcb1942%3A1632982954711&width=500px

“ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ത്യയില്‍ നിന്നും മാത്രമല്ല, ലോകമെമ്ബാടുമുള്ള പിന്തുണ ആസ്വദിക്കുന്നു, അവരുടെ ആവേശവും ഊര്‍ജ്ജവും ആഘോഷിക്കാന്‍ ഈ ജേഴ്സിയേക്കാള്‍ മികച്ച മാര്‍ഗമില്ല.” ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു.

ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യുഎഇയിലും ഒമാനിലുമായാണ് ലോകകപ്പ് നടക്കുക. പാകിസ്ഥാനെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. ദുബായിയില്‍ വെച്ചാണ് മത്സരം നടക്കുന്നത്.

prp

Leave a Reply

*