കൊച്ചി: മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഓടിയൊളിക്കില്ലെന്നും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം തന്റെ പക്കലുണ്ടെന്നും സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപന സുരേഷ്.
കൊച്ചിയില്‍ അഭിഭാഷകനെ കാണുന്നതിനു വേണ്ടി എത്തിയപ്പോള്‍ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സ്വപ്ന സുരേഷ്.
ഇപ്പോള്‍ നിയമപരമായുള്ള കാര്യങ്ങള്‍ ചെയ്യുന്ന തിരക്കിലാണെന്നും അതിനു ശേഷം മാനസികമായി തയ്യാറെടുത്തുകഴിഞ്ഞാല് അമ്മയോടൊപ്പം തിരുവനന്തപുരത്ത് വച്ച് മാദ്ധ്യമങ്ങളെ കാണുമെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി. ഭര്‍ത്താവിനും മകനുമൊപ്പമാണ് സ്വപന അഭിഭാഷകനെ കാണാനെത്തിയത്.
ഒന്നരവര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ സ്വപ്ന വീട്ടില്‍ വിശ്രമത്തിലായിരുന്നു. ജയിലിലായ ശേഷമുണ്ടായ മാനസിക – ശാരീരിക ആരോഗ്യ പ്രശ്നങ്ങളെ അതിജീവിച്ചശേഷം കേസുകളെ നേരിടാനും കുടുംബ ജീവിതവുമായി മുന്നോട്ട് പോകാനുമുള്ള തയ്യാറെടുപ്പിലാണ് സ്വപ്നയെന്നും ജയിലില്‍ നിന്ന് പുറത്തിറങ്ങിയശേഷം മാദ്ധ്യമങ്ങളെ കാണുമെന്ന് സ്വപ്നയുടെ അമ്മ പ്രഭ പറഞ്ഞിരുന്നു.

