സുശാന്ത് പ്രശ്നക്കാരന്‍!! സുശാന്ത് മരിക്കുന്നതിന് മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പുള്ള ചാറ്റ് പുറത്ത് വിട്ട് അനുരാ​ഗ് കശ്യപ്


ബോളിവുഡ് നടന്‍ സുശാന്തിന്റെ മരണത്തിലെ ദുരൂഹത ഇനിയും അവസാനിച്ചിട്ടില്ല. സിനിമയില്‍ അവസരങ്ങള്‍ നിഷേധിച്ചതാണ് താരത്തെ വിഷാദത്തിലേക്ക് നയിച്ചത് എന്നായിരുന്നു പ്രധാന ആരോപണം. എന്നാല്‍ സുശാന്തിന് തന്റെ ചിത്രങ്ങളില്‍ അവസരം നല്‍കാതിരുന്നതിന്റെ കാരണങ്ങള്‍ തുറന്നുപറഞ്ഞ് സംവിധായകന്‍ അനുരാ​ഗ് കശ്യപ്. താരത്തിന്റെ മാനേജറുമായി നടത്തിയ ചാറ്റിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ചാണ് അനുരാ​ഗ് തുറന്നു പറഞ്ഞത്.

സുശാന്ത് മരിക്കുന്നതിന് മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പുള്ള ചാറ്റാണ് താരം പുറത്തുവിട്ടത്. മെയ് 22 ന് മാനേജറുമായാണ് അനുരാ​ഗ് സംസാരിച്ചത്. സുശാന്തിനൊപ്പം ഒരു സിനിമ ചെയ്യണം എന്നാണ് മാനേജര്‍ ആവശ്യപ്പെടുന്നത്. അതിന് സുശാന്ത് പ്രശ്നക്കാരനാണെന്നും ആദ്യം മുതലേ തനിക്ക് അറിയാം എന്നുമാണ് അനുരാ​ഗിന്റെ മറുപടി. ഈ സമയത്ത് ഈ വിവരങ്ങള്‍ പുറത്ത് വിടേണ്ടി വന്നതില്‍ ഖേദമുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ ആവശ്യമാണെന്നു തോന്നിയതുകൊണ്ടാണ് തുറന്നുപറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സുശാന്തിനൊപ്പെം ജോലി ചെയ്യാന്‍ തനിക്ക് താല്‍പര്യക്കുറവുണ്ടായിരുന്നു. അതിന് അതിന്‍റേതായ കാരണങ്ങളുണ്ടെന്നും ട്വീറ്റില്‍ വ്യക്തമാക്കിയ താരം സുശാന്തിന്‍റെ മരണവിവരം അറിഞ്ഞതിന് പിന്നാലെ വീണ്ടും മാനേജറുമായി സംസാരിച്ചതിന്‍റെ ചിത്രങ്ങളും ട്വീറ്റ് ചെയ്തിട്ടുണ്ട്.

prp

Leave a Reply

*