സംസ്ഥാനത്തെ അഴിമതികളുടെ സൂത്രധാരന്‍ മുഖ്യമന്ത്രി, വി മുരളീധരനെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ സി പി എം: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന അഴിമതികളുടെയെല്ലാം സൂത്രധാരന്‍ മുഖ്യമന്ത്രിയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വപ്ന സുരേഷിന്റെ നിയമനമടക്കം എല്ലാം മുഖ്യമന്ത്രിക്കറിയാമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കുറ്റപത്രം നല്‍കി 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഇതിനെപ്പറ്റി മുഖ്യമന്ത്രിയുടെ മൗനം അമ്ബരപ്പിക്കുന്നതാണെന്നും എന്നും അദ്ദേഹം പറഞ്ഞു.

‘കുറ്റം അംഗീകരിക്കുന്നുവെങ്കില്‍ അത് സമ്മതിക്കണം. സംസ്ഥാനത്തെ വികസനത്തില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ഇത് പച്ചക്കള്ളമാണ്. കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച പദ്ധതികള്‍ പോലും സംസ്ഥാനസര്‍ക്കാരിന്റേതാക്കി തീര്‍ത്ത് ഉദ്ഘാടനം ചെയ്യുന്നതാണ് ഇപ്പോള്‍ നടക്കുന്നത്. കേന്ദ്രമന്ത്രി വി മുരളീധരനെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പുറത്തുവരുന്നതിന് പിന്നില്‍ സി പി എമ്മിന്റെ നേതാക്കളാണ്. അദ്ദേഹത്തിനെതിരെ അത്തരത്തിലുളള വാര്‍ത്തകള്‍ പ്രചരിപ്പിച്ച്‌ സ്വര്‍ണക്കടത്തിന്റെ അന്വേഷണത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ശ്രമമെങ്കില്‍ അതിന് വച്ച വെളളം അങ്ങ് വാങ്ങിവച്ചാല്‍ മതി’-അദ്ദേഹം പറഞ്ഞു.

prp

Leave a Reply

*