സുരേഷ് ഗോപി‍- ജോഷി ചിത്രം പാപ്പനുമായി ക്യൂബ്‌സ് ഇന്റര്‍നാഷണല്‍ സിനിമാ നിര്‍മാണ രംഗത്തേയ്ക്ക്

സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പാപ്പന്‍ എന്ന ചിത്രത്തിലൂടെ ‘ക്യുബ്‌സ് ഇന്റര്‍നാഷണല്‍’ മലയാള ചലച്ചിത്ര നിര്‍മാണ രംഗത്തേക്കും പ്രവേശിക്കുന്നു. ലോജിസ്റ്റിക്, കണ്‍സ്ട്രക്ഷന്‍, ട്രെഡിങ്, ഭക്ഷ്യവ്യാപാര രംഗത്താണ് ക്യുബ്‌സ് ഇന്റര്‍നാഷണല്‍ ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്.

എറണാകുളത്ത് സ്ഥിര താമസമാക്കിയ തളിക്കുളം സ്വദേശി ഷെരീഫ് മുഹമ്മദ് ആണ് ക്യുബ്‌സ് ഇന്റര്‍നാഷണലിന്റെ സാരഥി. സുരേഷ് ഗോപിയുടെ ശക്തമായ കഥാപാത്രവുമായി എത്തുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ മറ്റു പ്രമുഖ അഭിനേതാക്കളുടെ നീണ്ട നിര തന്നെയുണ്ട്. ബിഗ് ബജ്റ്റില്‍ വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ഈ സൂപ്പര്‍ സ്റ്റാര്‍ ചിത്രം, ഡേവിഡ് കാച്ചപ്പിള്ളിക്കൊപ്പം ചേര്‍ന്നാണ് ക്യൂബ്‌സ് ഇന്റര്‍നാഷണല്‍ നിര്‍മ്മിക്കുന്നണ്.

പാപ്പന് ശേഷം തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും സിനിമ നിര്‍മ്മിക്കാനും വിതരണം ചെയ്യാനുമുള്ള പദ്ധതികളുണ്ടെന്ന് ഷെരീഫ് മുഹമ്മദ് പറഞ്ഞു. മലയാള സിനിമയെ ലോക നിലവാരത്തില്‍ എത്തിക്കാനും വിദേശ വിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കാനും നിരവധി സൂപ്പര്‍ പ്രോജക്റ്റുകള്‍ കമ്ബനിയുടെ പരിഗണനയിലുണ്ടെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.

prp

Leave a Reply

*