ഗൂഡാലോചന സംബന്ധിച്ച കൂടുതല്‍ തെളിവില്ലെന്ന് സൂചന; പള്‍സര്‍ സുനിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. സംഭവത്തിനു പിന്നിലെ ഗൂഢാലോചനയുടെ തെളിവുകള്‍ കണ്ടെത്താനായി ശ്രമത്തിലാണ് പോലീസ്. കഴിഞ്ഞ നാലുദിവസമായി സുനിയെയും കൂട്ടാളികളെയും ചോദ്യംചെയ്തിട്ടും കാര്യമായ വിവരങ്ങളൊന്നും പോലീസിന് ലഭിച്ചിട്ടില്ലെന്നാണ് സൂചന.

ജയിലിലെ ഫോണ്‍ വിളിക്കേസിലെ കസ്റ്റഡിയാണ് അവസാനിക്കുന്നത്. പള്‍സര്‍ സുനി, സഹ തടവുകാരായ വിഷ്ണു, കോട്ടയം സ്വദേശി സുനില്‍, വിപിന്‍ ലാല്‍ എന്നിവരെ കാക്കനാട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കേസിലെ മറ്റൊരു പ്രതിയായ ഇമ്രാനെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു.

prp

Leave a Reply

*