ഞാനല്ല സുകുമാര കുറുപ്പ് കേട്ടോ; പരിഹാസ പോസ്റ്റിന് മറുപടിയുമായി മന്ത്രി ശിവന്‍കുട്ടി

>

തിരുവനന്തപുരം: തന്റെയും പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെയും ചിത്രങ്ങള്‍ ചേര്‍ത്തു വെച്ചുള്ള ഫെയ്‌സ്ബുക്കിലെ പരിഹാസ പോസ്റ്റിനു മറുപടിയുമായി മന്ത്രി വി.

ശിവന്‍കുട്ടി. മന്ത്രിയും സുകുമാരകുറുപ്പും കാണാന്‍ ഒരുപോലെയുണ്ടെന്ന തരത്തില്‍ പ്രചരിച്ച പോസ്റ്റിനാണ് മന്ത്രിയുടെ മറുപടി.

“ഞാനല്ല സുകുമാര കുറുപ്പ് കേട്ടോ. കുട്ടികളെ ട്രോളിയപ്പോഴും ഞാനിത് പറഞ്ഞതാണ്.. ഇങ്ങിനല്ല രാഷ്ട്രീയം പറയേണ്ടത്” എന്നാണ് പരിഹാസ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് മന്ത്രി ഫെയ്‌സ്‌ബുക്കില്‍ കുറിച്ചത്. മന്ത്രിയുടെയും സുകുമാര കുറുപ്പിന്റെയും ചിത്രങ്ങള്‍ ചേര്‍ത്ത് വെച്ച്‌ “എവിടെയോ എന്തോ തകരാറു പോലെ” എന്നായിരുന്നു പോസ്റ്റ്.

നേരത്തെ എസ്‌എസ്‌എല്‍സി വിജയശതമാനം ഉയര്‍ന്നപ്പോള്‍ മന്ത്രിക്കെതിരെ ട്രോളുകള്‍ വന്നിരുന്നു. അതാണ് മന്ത്രിയുടെ മറുപടി പോസ്റ്റില്‍ സൂചിപ്പിച്ചിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാനെ നായകനായ കുറുപ്പ് തിയറ്ററുകളില്‍ എത്തിയതോടെ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിനെ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്. അതിനിടയിലാണ് മന്ത്രിക്കെതിരെയുള്ള ട്രോളും വന്നത്.

prp

Leave a Reply

*