ശീതീകരിച്ച ഭക്ഷണപാക്കറ്റില്‍ കൊറോണ വൈറസിനെ കണ്ടെത്തിയെന്ന് ചൈന

ബീജിങ്: ചൈനയില്‍ നിന്ന് കൊറോണാ വൈറസുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടാക്കുന്ന വാര്‍ത്ത വീണ്ടും. ശീതീകരിച്ച ഭക്ഷണപാക്കറ്റിന് മുകളില്‍ കൊറോണ വൈറസിനെ കണ്ടെത്തിയെന്നാണ് ചൈനീസ് ആരോഗ്യവകുപ്പിന്റെ പ്രസ്താവന.

വൈറസ് സാന്നിധ്യമുള്ള പാക്കുമായി സമ്ബര്‍ക്കത്തില്‍ വരുന്നത് രോഗവ്യാപനത്തിന് കാരണമാവുമെന്നും ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ പ്രസ്താവനയെ ഉദ്ധരിച്ച്‌ സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

തുറമുഖ മേഖലയായ ക്വിങ്‌ഡോയില്‍ ഇറക്കുമതി ചെയ്ത ശീതീകരിച്ച കടല്‍മത്സ്യത്തിന്റെ പാക്കറ്റിനു മുകളിലാണ് സജീവമായ കൊറോണ വൈറസിന്റെ സാന്നിധ്യം ഗവേഷകര്‍ തിരിച്ചറിഞ്ഞത്. ലോകത്ത് ഇതാദ്യമായാണ് ഭക്ഷണ പാക്കറ്റിനു പുറത്ത് സജീവമായതും ഒറ്റപ്പെട്ടുനില്‍ക്കുന്നതുമായ കൊറോണ വൈറസ് സാന്നിധ്യം തിരിച്ചറിയുന്നതെന്ന് സി.ഡി.സി വ്യക്തമാക്കി.

നഗരത്തില്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അണുബാധകളുടെ ഉറവിടം കണ്ടെത്താനായി നടത്തിയ പരിശോധനയിലാണ് പാക്കറ്റിനു മുകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയത്.

prp

Leave a Reply

*