തങ്ങളോട് ചേര്‍ന്ന് നില്‍ക്കാത്തവരെ അപമാനിക്കുന്നത് സോഷ്യല്‍ മീഡിയയിലെ സിപിഎം അണികളുടെ സ്ഥിരം സ്വഭാവമാണ്. ഇതില്‍ കോണ്‍ഗ്രസ്സ്, ലീഗ്, പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ അണികളും ഉണ്ട്. സച്ചിന് , ഇ ശ്രീധരന്, മോഹന്‍ലാല്‍ അടക്കമുള്ളവര്‍ തങ്ങള്‍ക്ക് എതിരാണെന്ന് കണ്ടപ്പോള്‍ അവരുടെ സാമൂഹിക മാദ്ധ്യമങ്ങളിലടക്കം ആക്രമണം നടത്തിയത് പലരിലും അതൃപ്തിയും ഉണ്ടാക്കിയിരുന്നു . ഇപ്പോഴിതാ നടന് ശ്രീനിവാസന് നേരെയും ഇടത് സൈബര്‍ ടീം ആക്രമണം തുടങ്ങിയിട്ടുണ്ട്. ശ്രീനിവാസന്റെ മകനും ഗായകനുമായ വിനീത് ശ്രീനിവാസനെതിരെ പോസ്റ്റിട്ട സിപിഎം നേതാവാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.
സിപിഎം നേതാവ് റെജി ലൂക്കോസാണ് വിനീത് ശ്രീനിവാസനെതിരെ പോസ്റ്റ് ഇട്ടത്. ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിരം സിപിഎമ്മിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നയാളാണ് റെജി. വിനീത് ശ്രീനിവാസന്റെ പാട്ട് അരോചകമാണെന്നും മലയാള ഭാഷയ്ക്കും സംഗീതത്തിനും അപമാനമാണെന്നും റെജി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
എന്നാല്‍ കിട്ടാത്ത മുന്തിരി പുളിക്കുമെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. ഇടത് ചായ് വുള്ള നടനാണ് ശ്രീനിവാസനെന്നായിരുന്നു ജനങ്ങളുടെ ധരണ. എന്നാല്‍ കഴിഞ്ഞ ദിവസം ശ്രീനിവാസന് ട്വന്റി ട്വന്റി പാര്‍ട്ടിയുടെ ഭാഗമായിരുന്നു. പാര്‍ട്ടിയുടെ ഉപദേശകരില്‍ ഒരാളായാണ് ശ്രീനിവാസന് എത്തിയത്. ഇതാണ് ഇടത് സൈബര്‍ ടീമിനെ ചൊടിപ്പിച്ചതും. ശ്രീനിവാസനെതിരെയും നിരവധി പോസ്റ്റുകളും കമന്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
റെജി ലൂക്കോസിന്റെ പോസ്റ്റ് കാണാം:https://www.facebook.com/v8.0/plugins/post.php?app_id=&channel=https%3A%2F%2Fstaticxx.facebook.com%2Fx%2Fconnect%2Fxd_arbiter%2F%3Fversion%3D46%23cb%3Df281829b6b45d1c%26domain%3Dm.dailyhunt.in%26origin%3Dhttps%253A%252F%252Fm.dailyhunt.in%252Ff140d004c8f2b58%26relation%3Dparent.parent&container_width=730&href=https%3A%2F%2Fwww.facebook.com%2Fregi.lukose.5%2Fposts%2F2963746910552668&locale=kn_IN&sdk=joey

